Times Kerala

വിവാഹം കഴിഞ്ഞു ഒരാഴ്ച, ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാന്‍ എത്തിയ നവവരന്‍ മുങ്ങി മരിച്ചു

 
വിവാഹം കഴിഞ്ഞു ഒരാഴ്ച, ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാന്‍ എത്തിയ നവവരന്‍ മുങ്ങി മരിച്ചു

തൃശൂർ : കുടുംബസമേതം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാന്‍ എത്തിയ സംഘത്തിലെ നവവരന്‍ മുങ്ങി മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ പോത്താന്‍ക്കില്ലത്ത് റസാക്കിന്റെ മകന്‍ റിയാസ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയായിരുന്നു റിസായിന്റെ വിവാഹം. ഭാര്യയും അവരുടെ കുടുംബങ്ങളുമായി തുമ്പൂർ മുഴി കാണായി പോയതായിരുന്നു . കുളിക്കാനിറങ്ങിയ റിയാസ് കയത്തിൽ പെടുകയായിരിക്കുന്നു എന്നാണ് റിപ്പോർട്ട്. റുഖിയയാണ് മാതാവ്, ഭാര്യ. ബിസ്മി മോൾ, സഹോദരിമാർ , ഷഫ്ന, റോഷ്ന

Related Topics

Share this story