Times Kerala

കണ്ണൂർ സർവ്വകലാശാല ഭൂമി  ഏറ്റെടുക്കൽ ; ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  സിൻഡിക്കേറ്റ്

 
കണ്ണൂർ സർവ്വകലാശാല ഭൂമി  ഏറ്റെടുക്കൽ ; ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  സിൻഡിക്കേറ്റ്

 

 

കണ്ണൂർ: സർവ്വകലാശാല ആസ്ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാൻ  ഒരുങ്ങി സിൻഡിക്കേറ്റ് . ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ 16 കോടിയോളം രൂപ അധികമായി നൽകേണ്ടി വന്ന സാഹചര്യത്തിലാണ് നടപടിയെന്ന്  സൂചന .

2009 ലാണ് സർവ്വകലാശാലാ ആസ്ഥാനത്തിനായി കണ്ണൂർ നഗരത്തിലെ താവക്കരയിൽ 13.74 ഏക്കർ ഭൂമി ഏറ്റെടുത്തത്. കരഭൂമിക്ക് 36,000 രൂപയും വെള്ളക്കെട്ടിന് 18,000 രൂപയുമാണ് സെൻ്റിന് നിശ്ചയിച്ചത്. തുക വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭൂ ഉടമകൾ കോടതിയെ സമീപിച്ചു. തുടർന്ന്  തുക വർധിപ്പിച്ചു.

സ്ഥലമുടമകളുടെ അപ്പീലിൽ ഹൈക്കോടതി നഷ്ടപരിഹാര തുക വീണ്ടും വർധിപ്പിച്ചു. കരഭൂമിക്ക് 1.04 ലക്ഷം രൂപയും ചതുപ്പ് നിലത്തിന് 55000 രൂപയുമാണ് നിശ്ചയിച്ചത്. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് വന്ന ഭരണ സമിതിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിനെ തുടർന്നാണ് അധിക ബാധ്യതയുണ്ടായതെന്നാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ കണ്ടെത്തൽ.

Related Topics

Share this story