Times Kerala

ബംഗളുരുവിൽ രണ്ടു നഴ്‌സിംഗ് വിദ്യാർത്ഥിനികൾ ബലാത്‌സംഗത്തിന് ഇരയായി; മലയാളികളായ രണ്ടു യുവാക്കൾക്കെതിരെ കേസ്

 
ബംഗളുരുവിൽ രണ്ടു നഴ്‌സിംഗ് വിദ്യാർത്ഥിനികൾ ബലാത്‌സംഗത്തിന് ഇരയായി; മലയാളികളായ രണ്ടു യുവാക്കൾക്കെതിരെ കേസ്

മൂവാറ്റുപുഴ: രണ്ടു നഴ്സിങ് വിദ്യാർഥിനികളെ വിവാഹ വാഗ്ദാനം നൽകി ബലാത്സഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു യുവാക്കൾക്ക് എതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. രാജാക്കാട്, മാവേലിക്കര സ്വദേശികളായ യുവാക്കൾക്കെതിരെയാണ് കേസ്. ബെംഗളൂരുവിൽ നഴ്സിങ് കോളജിൽ പഠിക്കുകയായിരുന്ന യുവതികളെയാണ് കോളജിനു സമീപം ജോലി ചെയ്തിരുന്ന ഇരുവരും ലൈംഗികമായി ചൂഷണം ചെയ്തത്. മൂവാറ്റുപുഴ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറി.

Related Topics

Share this story