Times Kerala

ഐ.ഐ.എം ബിരുദദാരി, ജോലി ഗൂഗിളിൽ.! വലയിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിച്ചത് അമ്പതിലേറെ യുവതികളെ, അശ്ളീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടി; പ്രതി അറസ്റ്റിൽ

 
ഐ.ഐ.എം ബിരുദദാരി, ജോലി ഗൂഗിളിൽ.! വലയിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിച്ചത് അമ്പതിലേറെ യുവതികളെ, അശ്ളീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടി; പ്രതി അറസ്റ്റിൽ

അഹമ്മദാബാദ്: ഗൂഗിൾ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിക്കുകയും, അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പണം തട്ടുകയും ചെയ്ത പ്രതി അറസ്റ്റിൽ. ഐ.ഐ.എം. അഹമ്മദാബാദിൽനിന്ന് ബിരുദം നേടിയ ആളാണെന്നും ഗൂഗിളിൽ എച്ച്.ആർ. മാനേജറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. വലയിൽ വീഴുന്ന യുവതികളെ ലൈംഗികമായി ഉപയോഗിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവരുന്നതായിരുന്നു പ്രതിയുടെ രീതി. ഇയാളിൽ നിന്നും 30 സിം കാർഡ്, 4 ഫോണുകൾ, 4 വ്യാജ ഐഡി കാർഡുകളു കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്, ഉജ്ജ്വയ്ൻ, ഗ്വാളിയോർ, ഗോവ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽനിന്നുള്ള അമ്പതിലേറെ യുവതികളാണ് ഇയാളുടെ ചതിക്ക് ഇരയായത്. പെൺകുട്ടികളെ വലയിൽ വീഴ്ത്താനായി വിഹാൻ ശർമ, പ്രതീക് ശർമ, ആകാശ് ശർമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി ഒട്ടേറെ പ്രൊഫൈലുകളാണ് ഇയാൾ വൈവാഹിക വെബ്‌സൈറ്റുകളിൽ നിർമ്മിച്ചിരുന്നത്. ഗൂഗിളിൽനിന്ന് 40 ലക്ഷം രൂപ പ്രതിവർഷ വരുമാനമുണ്ടെന്നും പറഞ്ഞിരുന്നു. യുവതികളെ

Related Topics

Share this story