Times Kerala

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

 
കോഴിക്കോട് ഏഴ് വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ഏഴ് വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ള കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.പനി, ചർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ഹെൽത്ത് ഇൻസ്പക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Related Topics

Share this story