Times Kerala

പൈലറ്റിനെതിരെ പീഡന പരാതിയുമായി സീരിയൽ താരം; വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി; അന്വേഷണം

 
പൈലറ്റിനെതിരെ പീഡന പരാതിയുമായി സീരിയൽ താരം; വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി; അന്വേഷണം

മുംബൈ: പൈലറ്റായ യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ താരം. തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കി എന്നാണു മുംബൈ സ്വദേശിനിയായ മോഡൽ കൂടിയായ സീരിയൽ താരം നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് സബർബന്‍ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി പരാതി സമർപ്പിച്ചത്. സീരിയൽ താരം നൽകിയ മൊഴി അനുസരിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് പൈലറ്റായ യുവാവിനെ പരിചയപ്പെട്ടത്.ഭോപ്പാൽ സ്വദേശിയായ ഇയാല്‍ നിലവില്‍ മുംബൈയിലാണ് താമസം. പരസ്പരം പരിചയപ്പെട്ടതോടെ ഫോൺവിളികളും സോഷ്യൽ മീഡിയ ചാറ്റുകളും പതിവാഎന്നും തുടർന്ന് ഒരാഴ്ച മുൻപ് പ്രതി തന്നെ വിളിച്ചു നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവതി ഇയാളെ മുംബൈയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി.അധികം വൈകാതെ തന്നെ വിവാഹം കഴിക്കാമെന്നാണ് പ്രതി ഉറപ്പു നൽകിയിരുന്നതെന്നും യുവതി പറയുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഈ വാക്ക് പാലിക്കാൻ പ്രതി തയ്യാറാവാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story