Times Kerala

അമ്മയുടെയും മകളുടെയും ദുരൂഹ മരണം; യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും, സജിതയുമായുള്ള ബന്ധം അറിഞ്ഞ കാമുകന്റെ ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

 
അമ്മയുടെയും മകളുടെയും ദുരൂഹ മരണം; യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും, സജിതയുമായുള്ള ബന്ധം അറിഞ്ഞ കാമുകന്റെ ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ: ശ്രീ​ക​ണ്ഠ​പു​രം ന​ടു​വി​ൽ പു​ല്ലം​വ​ന​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യുവതിയെയും മകളെയും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ കാ​മു​ക​നെ പോലീസ് ചോ​ദ്യം​ ചെ​യ്യും.പു​ല്ലം​വ​ന​ത്ത്  മനോജിന്റെ ഭാ​ര്യ സ​ജി​ത (34), ഒൻപതു വയസുകാരിയായ മ​ക​ൾ അ​ഭി​ന​ന്ദ​ന എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ 16ന് ​വൈ​കീ​ട്ടോ​ടെ വീട്ടിലെ കുളിലൂറിയിൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ജി​ത​യെ ഷ​വ​റിന്റെ പൈ​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും അ​ഭി​ന​ന്ദ​ന​യെ ക​ഴു​ത്തി​ൽ ക​യ​ർ​മു​റു​ക്കി കു​ളി​മു​റി​യു​ടെ ചു​വ​രി​ൽ ചാ​രി​ക്കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ് മൃതദേഹങ്ങൾ കാ​ണ​പ്പെ​ട്ട​ത്. സംഭവസ്ഥലത്തു നിന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പും മൊ​ബൈ​ൽ ഫോ​ണും കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. യുവതിയുടെ  ഫോ​ൺ​വി​ളി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച​തി​ൽ നിന്നാണ് കാ​മു​ക​നോ​ട്​ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്ന​കു​മാ​ർ നിർദ്ദേശം നൽകിയത്. നേരത്തെ സ​ജി​ത​യു​മാ​യു​ള്ള ബ​ന്ധ​മ​റി​ഞ്ഞ് കു​ടും​ബ​വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വിന്റെ ഭാ​ര്യ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ ഇപ്പോൾ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Related Topics

Share this story