Times Kerala

17 കാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചത് ഏഴു വർഷം, നിരവധി തവണ നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിഎന്നും പരാതി; അറസ്റ്റ്

 
17 കാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചത് ഏഴു വർഷം, നിരവധി തവണ  നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിഎന്നും പരാതി; അറസ്റ്റ്

ഛണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവർഷമായി ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണു റിപ്പോർട്ട്. ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനത്തിനിടെ പെൺകുട്ടി പലതവണ ഗർഭിണിയായെന്നും തുടർന്ന് നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടിപൊലീസിന് നൽകിയിരിക്കുന്ന മൊഴി. പെണ്‍കുട്ടി തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. തന്‍റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചുമത്തിയായിരുന്നു അറസ്റ്റ്.

Related Topics

Share this story