Times Kerala

കോവിഡ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി അൻപത്തൊൻപത് ലക്ഷം കടന്നു

 
കോവിഡ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി അൻപത്തൊൻപത് ലക്ഷം കടന്നു

 

ന്യൂയോർക്ക്:ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി അൻപത്തൊൻപത് ലക്ഷം പിന്നിട്ടിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. 20,48,328 പേർ കോവിഡ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എൺപത്തഞ്ച് ലക്ഷം കടന്നു.

അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.30 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4,08,503 പേർ മരിച്ചു.

Related Topics

Share this story