Times Kerala

സിസ്റ്റർ അഭയ കൊലക്കേസ് ;ഫാദർ തോമസ് എം കോട്ടൂർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 
സിസ്റ്റർ അഭയ കൊലക്കേസ് ;ഫാദർ തോമസ് എം കോട്ടൂർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ സമർപ്പിച്ച അപ്പീലിന്മേൽ ഹൈക്കോടതിയിൽ ഇന്ന് വാദം കേൾക്കും . സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് ഹർജിയിൽ തോമസ് എം കോട്ടൂരിന്റെ വാദം.

കൂടാതെ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. വിചാരണയും ശിക്ഷയും നിയമപരമായി നിലനിൽക്കാത്തതിനാൽ സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അപ്പീൽ ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, എം.ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പരിഗണിക്കും.

Related Topics

Share this story