Times Kerala

അരൂകുറ്റിയില്‍ പുതിയ റിസോര്‍ട്ടുമായി ക്ലബ്ബ് മഹീന്ദ്ര

 
അരൂകുറ്റിയില്‍ പുതിയ റിസോര്‍ട്ടുമായി  ക്ലബ്ബ് മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ ബ്രാന്‍ഡായ ക്ലബ് മഹീന്ദ്ര, അരൂകുറ്റി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന പുതിയ റിസോര്‍ട്ട് ക്ലബ്ബ് മഹീന്ദ്ര അംഗങ്ങള്‍ക്ക് അവിസ്മരണീയമായ യാത്രാ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. അലപ്പുഴയിലെ അരൂകുറ്റിയിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. കൊച്ചി നഗരത്തോടുള്ള സാമീപ്യം തുടങ്ങിയ സവിശേഷതകളാല്‍ നിറഞ്ഞ ഇടമാണ് ക്ലബ് മഹീന്ദ്ര അരൂക്കുറ്റി റിസോര്‍ട്ട്.82 മുറികളും മനസ് കുളിര്‍ക്കുന്ന പ്രകൃതിഭംഗിയും റിസോര്‍ട്ടില്‍ മാസ്മരിക വാസം വാഗ്ദാനം ചെയ്യുന്നു. സ്പാ തെറാപ്പി, റിസോര്‍ട്ടിനകത്ത് തന്നെയുള്ള റെസ്റ്റോന്റില്‍ സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം, ഫിറ്റ്നസ് സെന്റര്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്. കായലില്‍ കൂടിയുള്ള ബോട്ടിങ്, സ്വകാര്യ തടാകത്തില്‍ മീന്‍പിടുത്തം, ഹൗസ് ബോട്ട് ഡൈനിങ് അനുഭവം എന്നിവയും റിസോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. സഞ്ചാരികള്‍ക്ക് www.clubmahindra.com സന്ദര്‍ശിച്ച് റിസോര്‍ട്ട് ബുക്ക് ചെയ്യാം.കേരളത്തിലെ ഞങ്ങളുടെ ഒന്‍പതാമത്തെ റിസോര്‍ട്ടാണ് കബ്ബ് മഹീന്ദ്ര അരൂക്കുറ്റി റിസോര്‍ട്ടെന്നും, സുരക്ഷിതവും നവീനവുമായ പുതിയ റിസോര്‍ട്ട് അനുഭവം ആസ്വദിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായും ഇതേ കുറിച്ച് സംസാരിച്ച മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ത്യ ലിമിറ്റഡ് ചീഫ് റിസോര്‍ട്ട് ഓഫീസര്‍ മിഗ്വേല്‍ മുനോസ് പറഞ്ഞു.

Related Topics

Share this story