Times Kerala

ബൈഡന്‍റെ സത്യപ്രതിജ്ഞ; കാപ്പിറ്റോള്‍ പരിസരത്ത് കനത്ത സുരക്ഷയേർപ്പെടുത്തി അമേരിക്കൻ സൈന്യം

 
ബൈഡന്‍റെ സത്യപ്രതിജ്ഞ; കാപ്പിറ്റോള്‍ പരിസരത്ത് കനത്ത സുരക്ഷയേർപ്പെടുത്തി അമേരിക്കൻ സൈന്യം

വാഷിങ്ടൺ: പുതിയ അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതുമായി ബന്ധപ്പെട്ട് കാപ്പിറ്റോള്‍ പരിസരത്ത് സുരക്ഷ ശക്തമാക്കി അമേരിക്ക. നേരത്തെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ക്യാപിറ്റോല്‍ ഹിൽ കലാപത്തെ തുടർന്നാണ് നടപടി. എഴടിയോളം പൊക്കം വരുന്ന ബാരിയറുകൾ തീർത്താണ് സുപ്രീം കോടതി, ക്യാപിറ്റോള്‍ കെട്ടിടം എന്നിവിടങ്ങളിൽ സേന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജോ ബൈഡാന്റെ സ്ഥാനാരോഹണ ദിവസം എല്ലാ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധം നടക്കുമെന്ന് എഫ്ബിഐ യുടെ മുന്നറിയിപ്പും നിലനിൽക്കുന്ന സഹാചര്യത്തിലാണ് സേന സുരക്ഷാ ശക്തമാക്കിയിരിക്കുന്നത്.25,000ത്തോളം സേനാംഗങ്ങളെയും ക്യാപിറ്റോല്‍ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, യു‌എസ് മാർ‌ഷൽ‌സ് രാജ്യത്തുടനീളം 4,000 ഉദ്യോഗസ്ഥരെ ഡി‌സിയിൽ വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്‍റ് ലിങ്കൺ അധികാരമേറ്റതിനുശേഷം ആദ്യമായാണ് അമേരിക്കയിൽ ഇത്തരത്തിൽ സുരക്ഷ ഒരുക്കി ഒരു സ്ഥാനാരോഹണം നടക്കുന്നത്. ജനുവരി 20നാണ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്.

Related Topics

Share this story