Times Kerala

സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ എപിസോഴ്‌സ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ കോഡിങ്ങില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജനുവരി 20-ന് കൊച്ചിയില്‍

 
സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ എപിസോഴ്‌സ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ കോഡിങ്ങില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജനുവരി 20-ന് കൊച്ചിയില്‍

കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സ് കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹകരിച്ച് ജനുവരി 20-ന് കൊച്ചിയില്‍ മെഡിക്കല്‍ കോഡിങ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍ റിന്യുവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണിവരെ നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ ബിരുദധാരികളായ സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ കോഡര്‍മാര്‍ക്കും പാരാമെഡിക്കല്‍, മെഡിക്കല്‍ ബിരുദമുള്ള നോണ്‍ സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ കോഡര്‍മാര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ പരീക്ഷ, ടെക്‌നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.

കേരളത്തിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ നിന്നും 300 മെഡിക്കല്‍ കോഡര്‍മാരെ തെരഞ്ഞെടുക്കാനാണ് എപിസോഴ്‌സ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പങ്കാളിയായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി അറിയിച്ചു. ഇന്ത്യയില്‍ മെഡിക്കല്‍ കോഡേഴ്‌സിന് ധാരാളം അവസരങ്ങളുണ്ടെന്നും കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോഡേഴ്‌സിനുള്ള ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു. നവാഗത കോഡേഴ്‌സിന് പോലും നല്ല ശമ്പള വ്യവസ്ഥകളാണ് മെഡിക്കല്‍ കോഡിങ് കമ്പനികള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചാകും റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുകയെന്നും ബിബിന്‍ ബാലന്‍ വ്യക്തമാക്കി.

യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് റിസ്‌ക് അഡ്ജസ്റ്റ്‌മെന്റ് സേവനങ്ങള്‍ (മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍) ലഭ്യമാക്കുന്ന യുഎസ് ആസ്ഥാനമായ പ്രമുഖ ആരോഗ്യ സേവന കമ്പനിയാണ് എപിസോഴ്‌സ്. 2004-ല്‍ ചെന്നൈയില്‍ സ്ഥാപിതമായ എപിസോഴ്‌സിന് കാലിഫോണിയ, ഫ്‌ളോറിഡ, ഫിലിപ്പീന്‍സ്, ഇന്ത്യ (ചെന്നൈ, മുംബൈ, വിജയവാഡ) എന്നിവിടങ്ങളിലായി 4000 ജീവനക്കാരുണ്ട്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഫ്‌ളോറിഡ ആസ്ഥാനമായ പീക് സൊല്യൂഷന്‍സ് കമ്പനി ഏറ്റെടുത്തിരുന്നു.

ഒരു ദശാബ്ദത്തിലേറെ കാലം ബിസിനസ് ഫലപ്രാപ്തി അളക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ഉത്പന്നങ്ങള്‍ നിര്‍മിച്ചു വരികയാണ് എപിസോഴ്‌സ്. മാരകമായ രോഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മികച്ച രീതിയില്‍ ക്രോഡീകരിക്കുന്നതില്‍ നിരവധി സ്ഥാപനങ്ങളെ സഹായിക്കുന്നതില്‍ എപിസോഴ്‌സ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് +91 94004 08094, 94004 02063 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Topics

Share this story