Times Kerala

കോവിഡ് വാക്​സിൻ സ്വീകരിച്ചതിന്​ പിന്നാലെ 46 കാരൻ മരിച്ചു

 
കോവിഡ് വാക്​സിൻ സ്വീകരിച്ചതിന്​ പിന്നാലെ 46 കാരൻ മരിച്ചു

ലഖ്​നോ: കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്​ പി​ന്നാലെ ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചു. 46കാരനായ മഹിപാൽ സിംഗാണ് മരിച്ചത്.കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ 24 മണിക്കൂർ തികയുന്നതിന് മുമ്പായിരുന്നു മരണം. നെഞ്ചുവേദനയും ശ്വാസതടസവും മൂലമാണ്​ മരണം സംഭവിച്ചത്. അതേസമയം വാക്​സിന്‍റെ പാർശ്വഫലങ്ങളെ തുടർന്നല്ല മരണമെന്ന്​ ജില്ല ചീഫ്​ മെഡിക്കൽ ഓഫിസർ അറിയിച്ചു. കുത്തിവെപ്പ്​ എടുക്കുന്നതിന്​ മുമ്പുതന്നെ അദ്ദേഹത്തിന്​ ആരോഗ്യ പ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നതായി കുടുംബവും പറഞ്ഞു.

Related Topics

Share this story