Times Kerala

ഒമാന്റെ കര അതിർത്തികൾ അടയ്ക്കാൻ ഒരുങ്ങി അധികൃതർ

 
ഒമാന്റെ കര അതിർത്തികൾ അടയ്ക്കാൻ ഒരുങ്ങി അധികൃതർ

മസ്കറ്റ് :ഒമാന്റെ കര അതിർത്തികൾ അടയ്ക്കാൻ ഒരുങ്ങി അധികൃതർ . ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം . തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്​ചത്തേക്കായിരിക്കും അതിർത്തികൾ അടയ്ക്കുന്നത് . കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണിത് .

മുഖാവരണം ധരിക്കാതിരിക്കുന്നതിന്​ പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പങ്കെടുത്തു കൊണ്ടുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്​. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ വൈറസ്​ വ്യാപനത്തിന്​ കാരണമാകുന്നുണ്ട്​. നിയമലംഘകർക്ക്​ കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു.

Related Topics

Share this story