Times Kerala

തിരുവനന്തപുരത്ത് 296 പേര്‍ക്കു കൂടി കോവിഡ്; 431 പേര്‍ക്കു രോഗമുക്തി

 
തിരുവനന്തപുരത്ത് 296 പേര്‍ക്കു കൂടി കോവിഡ്; 431 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (17 ജനുവരി 2021) 296 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 431 പേര്‍ രോഗമുക്തരായി. നിലവില്‍ 3,407 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,523 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,820 പേര്‍ വീടുകളിലും 74 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,215 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Related Topics

Share this story