Times Kerala

പുരുഷന്‍മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനം വർധിക്കുന്നു, ഭൂരിഭാഗവും അപമാന ഭയത്താല്‍ നിയമനടപടിക്ക് ഒരുങ്ങുന്നില്ല; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

 
പുരുഷന്‍മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനം വർധിക്കുന്നു, ഭൂരിഭാഗവും അപമാന ഭയത്താല്‍ നിയമനടപടിക്ക് ഒരുങ്ങുന്നില്ല;  ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

തിംഫു: ഭൂട്ടാനിൽ പുരുഷന്‍മാര്‍ക്കെതിരെ ഗാര്‍ഹിക പീഡനം കൂടുന്നതായി റിപ്പോർട്ടുകൾ. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗൺകാലത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാരിതര സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനും പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഭൂട്ടാനില്‍ ലോക്ഡൗണില്‍ പുരുഷന്മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. വൈകാരികവും ശാരീരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാര്‍ക്കെതിരെ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അപമാന ഭയത്താല്‍ ഭൂരിഭാഗം പുരുഷന്മാരും നിയമപരമായി മുന്നോട്ടുവരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ത്രീകള്‍ കൂടുതല്‍ ഇരകളാകുന്നതിനാല്‍ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാരും അക്രമണത്തിനിരയാകുകയാണെങ്കില്‍ അവര്‍ക്കും സംഘടന സേവനം നല്‍കുന്നുണ്ട്. ഗാര്‍ഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story