Times Kerala

ജസ്നയുടെ തിരോധാനം; കേന്ദ്ര ഏജൻസി അന്വേഷിക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി ബിജെപി

 
ജസ്നയുടെ തിരോധാനം; കേന്ദ്ര ഏജൻസി അന്വേഷിക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി ബിജെപി

എരുമേലി: കാണാതായ മുക്കൂട്ടുതറ സ്വദേശിനിയും ബിരുദ വിദ്യാർത്ഥിനിയുമായിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വര്‍ഷങ്ങള്‍ ആകുമ്പോഴും വിശ്വസനീയമായ യാതൊരുതുമ്പും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ തിരോധാനം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു . എരുമേലി മിഡീയ സെന്ററില്‍ നടന്ന പത്രസമ്മേളത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം എന്‍. ഹരി,ബിജെപി ജില്ല സെക്രട്ടറി വി.സി അജികുമാര്‍, മണ്ഡലം പ്രസിഡന്റ് കെബി മധു, ജില്ലാ കമ്മറ്റി അംഗം അഡ്വ കെബി സനല്‍കുമാര്‍ , എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പേഴുക്കാട്ടില്‍, ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു. കേരളപോലീസിൽ അടുത്തിടെ വിരമിച്ച  ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജെസ്‌നയെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച്‌ കേരളമാകെ ഊഹാപോഹ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ജെസ്‌നയെക്കുറിച്ചു അറിവുള്ള കാര്യങ്ങള്‍ വെളിപ്പടുത്തവന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹത ഉണര്‍ത്തുന്നു . ജെസ്‌ന കേസില്‍ പോലീസ് ഇനിയും അലംഭാവം തുടര്‍ന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞു.

Related Topics

Share this story