Times Kerala

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘ദ പ്രീസ്റ്റ്’ ടീസര്‍.!

 
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘ദ പ്രീസ്റ്റ്’ ടീസര്‍.!

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘ദ പ്രീസ്റ്റ്’ ടീസര്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ടീസര്‍ ആണ് പുറത്തു വന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ആയാണ് എത്തുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ടീസറിന് ലഭിക്കുന്നത്.

നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Related Topics

Share this story