Times Kerala

ആരാകും ആ ഭാ​ഗ്യശാലി? ക്രിസ്തുമസ്- പുതുവത്സര ബമ്പർ 12 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

 
ആരാകും ആ ഭാ​ഗ്യശാലി? ക്രിസ്തുമസ്- പുതുവത്സര ബമ്പർ 12 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം.തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം നേടിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്. X G 358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.ആര്യങ്കാവിലെ ഭരണി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. 300 രൂപയായിരുന്നു ഭാഗ്യക്കുറിയുടെ വില. . അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. മുന്‍ വര്‍ഷം 36.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.

Related Topics

Share this story