Times Kerala

സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു; സംഭവം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ

 
സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു; സംഭവം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ

കാബൂൾ∙ അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരുക്കേറ്റു. ആക്രമണം കാബൂള്‍ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ ആരോപിച്ചു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

Related Topics

Share this story