ബസിന് പിറകിൽ ബൈക്കിടിച്ച് ഒരാൾക്ക് പരിക്ക്
Jan 17, 2021, 13:43 IST
വടക്കഞ്ചേരി: ദേശീയപാതയിൽ ബസിന് പിറകിൽ ബൈക്കിടിച്ച് ഒരാൾക്ക് പരിക്ക്. കിഴക്കഞ്ചേരി വെള്ളികുളമ്പ് രാജനാണ് (56) പരിക്കേറ്റത്. അഞ്ചുമൂർത്തിമംഗലത്തിനു സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസ് പെട്ടെന്ന് നിർത്തിയപ്പോൾ പിറകെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനുള്ളിലേക്ക് കയറിയെങ്കിലും രാജൻ തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.