Times Kerala

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ലറ്റ്.! ഒടുവിൽ വിവാഹ തട്ടിപ്പുവീരൻ പോലീസ് വലയിൽ

 
ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ലറ്റ്.! ഒടുവിൽ വിവാഹ തട്ടിപ്പുവീരൻ പോലീസ് വലയിൽ

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്​ നടത്തി വന്ന 52 കാ​ര​ൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി എം.​പി. ശ്രീ​ജ​നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ ഇ. ​ജ​യ​ച​ന്ദ്രനും സംഘവും ക​ണ്ണൂ​രി​ൽ നിന്നും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും ബി​രു​ദ​ധാ​രി​യാ​ണെ​ന്നു​മു​ള്ള വി​വ​ര​ണ​ത്തോ​ടെ ഗ്രാ​മ​ങ്ങ​ളി​ലെ വി​വാ​ഹ ബ്യൂ​റോ​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെയ്യും, ഇതുവഴി വരുന്ന വിവാഹ ആലോചനകളാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. പ​ഴ​യ​ങ്ങാ​ടി​യി​ലെ സ്ത്രീ​യോ​ടൊ​ന്നി​ച്ച് താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ്ഥ​ല​ത്തെ ഒ​രു വി​വാ​ഹ​ബ്യൂ​റോ വ​ഴി വെ​ങ്ങ​ര​യി​ലെ സ്ത്രീ​യെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ക്കുകയായിരുന്നു.ഇ​തി​നി​ട​യിലാണ് പൊ​ലീ​സ് വിരിച്ച വലയിൽ കുടുങ്ങിയത്. മ​ല​പ്പു​റ​ത്താ​യി​രു​ന്ന പ്രതിയെ ത​ന്ത്ര​പൂ​ർ​വം ക​ണ്ണൂ​രി​ലെ​ത്തി​ച്ചാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Topics

Share this story