Times Kerala

വിമാനത്തിലെ ശുചിമുറി ഉപയോഗിക്കാൻ അനിവധിച്ചില്ല; ഡിജിസിഎ ജീവനക്കാരനെ പോലീസെന്ന വ്യാജേനെയെത്തി തട്ടിക്കൊണ്ടു പോയി

 
വിമാനത്തിലെ ശുചിമുറി ഉപയോഗിക്കാൻ അനിവധിച്ചില്ല; ഡിജിസിഎ ജീവനക്കാരനെ പോലീസെന്ന വ്യാജേനെയെത്തി തട്ടിക്കൊണ്ടു പോയി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജീവനക്കാരനെ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. വൈഭവ് ചതുർവേദി എന്ന കരാറു ജീവനക്കാരെനെയാണ് തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായത്.സംഭവത്തിൽ 24 കാരനായ ഡിജിസിഎയിലെ മറ്റൊരു കരാറുകാരനെയും ടാക്സി ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിലെ ശുചിമുറി ഉപയോഗിക്കാൻ ജീവനക്കാർ അനുവദിക്കാത്തതിന്റെ ദേഷ്യത്തിലായിരുന്നു ജീവനക്കാരനെ സംഘം തട്ടിക്കൊണ്ടുപോയത്. വിമാനം നിലത്തിറങ്ങുന്ന സമയമായിരുന്നതിനാലാണ് ജീവനക്കാർ ഇയാളെ തടഞ്ഞത്. കരാറുകാരന്റെ നിർദേശപ്രകാരമാണ് താനും ഇതിൽ പങ്കാളിയായതെന്ന് 37കാരനായ ടാക്സി ഡ്രൈവർ കുവാർ സിങ് പൊലീസിനോട് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കബളിപ്പിച്ചതെന്നും ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related Topics

Share this story