പാനൂരില്‍ വീട്ടുമുറ്റത്ത് ഒരുക്കിയ പന്തല്‍ കല്യാണദിവസം കത്തിനശിച്ചു
Jan 16, 2021, 13:15 IST
കണ്ണൂര്‍ :പെരിങ്ങത്തൂര്‍ വിവാഹ ദിനത്തില്‍ വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ചു. പാനൂര്‍ താഴെ പൂക്കോത്ത് ആശാരിന്റെവിടെ മഹ്മൂദിന്റെ വീട്ടിലാണ് സംഭവം നടന്നത്.ശനി, ഞായര്‍ ദിവസങ്ങളിലായി ഇദ്ദേഹത്തിന്റെ മകന്റെയും മകളുടെയും കല്യാണം നിശ്ചയിച്ചതായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. ആര്‍ക്കും ആളപമായില്ല.പാനൂരില്‍നിന്ന് അഗ്നിശമന സേനയെത്തി ഒരു മണിക്കൂര്‍ പ്രയത്നിച്ച് തീയണച്ചു. വയറിങ്ങുകളും ബള്‍ബുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. വീടിന് കേടുപാട് എല്‍ക്കുന്നതിന് മുൻപ് തീഅണക്കാനായി.