Times Kerala

ബഹ്‌റൈനില്‍ 69കാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് ഒരു കുടുംബത്തിലെ മൂന്നുതലമുറക്കാർക്ക്

 
ബഹ്‌റൈനില്‍ 69കാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് ഒരു കുടുംബത്തിലെ മൂന്നുതലമുറക്കാർക്ക്

മനാമ: ബഹ്‌റൈനില്‍ 69 വയസ്സുള്ള സ്വദേശി സ്ത്രീയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് ഒരേ കുടുംബത്തിലെ മൂന്നുതലമുറയില്‍പ്പെട്ട 9പേർക്ക് . മൂന്ന് വീടുകളിലായി താമസിക്കുന്ന ഇവർക്കാണ് ഈ സ്ത്രീയില്‍ നിന്ന് കൊറോണ വൈറസ് രോഗം പകര്‍ന്നത്. റാന്‍ഡം പരിശോധനയിലാണ് സ്ത്രീയ്ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച ഒമ്ബത് പേരും സ്വദേശി സ്ത്രീയുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവരാണ്. എന്നാല്‍ അതേസമയം 33കാരനായ യുവാവിന്റെ സമ്ബര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്ന് 11 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story