Times Kerala

കിണറ്റിൽ ചാടിയ യുവതിയെ ഒടുവിൽ രക്ഷപ്പെടുത്തിയത് ഫയർഫോഴ്‌സ്

 
കിണറ്റിൽ ചാടിയ യുവതിയെ ഒടുവിൽ രക്ഷപ്പെടുത്തിയത് ഫയർഫോഴ്‌സ്

നാ​ദാ​പു​രം: ഇ​യ്യ​ങ്കോ​ട് കി​ണ​റ്റി​ൽ ചാ​ടി​യ യു​വ​തി​യെ ഒടുവിൽ ഫ​യ​ർ​ഫോ​ഴ്സ് എത്തി ര​ക്ഷ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ യു​വ​തി​ ചാ​ടി​യ​ത്. 60 അ​ടി​യോ​ളം താ​ഴ്ച​യും അ​ഞ്ച​ടി വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ൽ​നി​ന്ന് നാ​ദാ​പു​രം ഫ​യ​ർ​ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചേ​ല​ക്കാ​ട് ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ വി.​വി. രാ​മ​ദാ​സന്റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ റ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ. ര​തീ​ഷ്, പി. ​ഷി​ജേ​ഷ്, ബ​ബീ​ഷ്, പി.​ടി. വി​വേ​ക്, വി​ജേ​ഷ്, ആ​ർ. ര​ഗി​നേ​ഷ്, പി.​കെ. ജെ​യ്സ​ൽ, കെ. ​ബി​ജു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related Topics

Share this story