Times Kerala

നഗ്നയായി അവൾ എത്തും, കുഴിയിൽ വീഴാതിരിക്കുക; അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ്‌ ചെയ്യരുത്, ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണംതട്ടുന്ന സംഘങ്ങള്‍ സംസ്‌ഥാനത്ത്‌ ചുവടുറപ്പിക്കുന്നു; മുന്നറിയിപ്പുമായി പോലീസ്‌

 
നഗ്നയായി അവൾ എത്തും, കുഴിയിൽ വീഴാതിരിക്കുക; അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ്‌ ചെയ്യരുത്, ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണംതട്ടുന്ന സംഘങ്ങള്‍ സംസ്‌ഥാനത്ത്‌ ചുവടുറപ്പിക്കുന്നു; മുന്നറിയിപ്പുമായി പോലീസ്‌

ആലപ്പുഴ: വീഡിയോ കോള്‍ വഴി തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ സംസ്‌ഥാനത്ത്‌ സജീവമാകുന്നു. ഇതുസംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്നതിന്റെ അടിസ്‌ഥാനത്തില്‍ പൊതുജനം ജാഗ്രതപാലിക്കണമെന്ന്‌ കേരളാ പോലീസ്‌ മുന്നറിയിപ്പുനല്‍കി. സാമൂഹികമാധ്യമങ്ങളിലൂടെയും ആപ്പുകളിലൂടെയും സൗഹൃദം സ്‌ഥാപിച്ചശേഷം വീഡിയോ കോളിലെത്തി നിങ്ങളുടെ സ്വകാര്യത പകര്‍ത്തുകയും തുടര്‍ന്ന്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണംതട്ടുകയുമാണ്‌ ഇത്തരം സംഘങ്ങളുടെ രീതി. ഉത്തരേന്ത്യയില്‍നിന്നുള്ള വന്‍സംഘമാണ്‌ തട്ടിപ്പിന്‌ പിന്നിലെന്നാണ് നിഗമനം.ദിനംപ്രതി കേരളത്തിലുടനീളം നിരവധി പരാതികള്‍ ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഉയരുന്നുണ്ടെങ്കിലും ആരെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മാനഹാനിഭയന്ന്‌ പണം കൊടുത്ത്‌ തലയൂരുന്നവരും നിരവധിയാണ്‌. പരാതികള്‍ നിരവധിയായതോടെ പോലീസും ജാഗരൂകരാണ്‌.അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ്‌ ചെയ്യരുതെന്നും വീഡിയോ കോള്‍ അറ്റന്‍ഡ്‌ ചെയ്‌തവരുടെ സ്‌ക്രീന്‍ ഷോട്ട്‌, റെക്കോഡഡ്‌ വീഡിയോ എന്നിവ ഉപയോഗിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന പരാതികള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌തു വരുന്നുണ്ടെന്നും കേരള പോലീസ്‌ സൈബര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. ജനങ്ങളെ ബോധവാന്മാരാക്കാനായുള്ള പ്രചാരണവും പോലീസ്‌ സാമൂഹികമാധ്യമങ്ങളിലൂടെ ആരംഭിച്ചിട്ടുണ്ട്‌.

Related Topics

Share this story