പാലക്കാട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു,കൗമാരക്കാരന് അറസ്റ്റില്‍
പാലക്കാട് : പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ ചെറുകോട് ചക്കാലംകുന്നത്ത് മുഹമ്മദ് അജ്മൽ (19)നെയാണ് പട്ടാന്പി പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത് . ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ പെണ്‍കുട്ടി അവിടെത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരന് കുടുങ്ങിയത്. പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കൗമാരക്കാരന് പിടിയിലായത്. ഇയാളെ കോടിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.