Times Kerala

എഴുന്നള്ളത്തിന് ആനയെ വേണ്ടെന്ന് തീരുമാനിച്ചു; നിനച്ചിരിക്കാതെ ധര്‍മ്മ ശാസ്താവിന്റെ തിടമ്ബേറ്റാന്‍ ബ്രഹ്മദത്തനെത്തി

 
എഴുന്നള്ളത്തിന് ആനയെ വേണ്ടെന്ന് തീരുമാനിച്ചു; നിനച്ചിരിക്കാതെ ധര്‍മ്മ ശാസ്താവിന്റെ തിടമ്ബേറ്റാന്‍ ബ്രഹ്മദത്തനെത്തി

പാലാ : ഇത്തവണ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിന് ആനയെ എഴുന്നള്ളിക്കേണ്ടെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തീരുമാനിച്ചു.കോവിഡ് മൂലമാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അനുഗ്രഹമായി ഭഗവാന്റെ തിടമ്ബേറ്റാന്‍ ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തനെത്തി, കൊവിഡും ആനയെ എഴുന്നള്ളിക്കാനുള്ള തുക മുടക്കാനും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തവണ ഉത്സവത്തിന് ആനപ്പുറത്ത് എഴുന്നള്ളത്ത് വേണ്ടന്ന് വച്ചത്. എന്നാല്‍ ബുധനാഴ്ച വൈകിട്ടോടെ ബ്രഹ്മദത്തന്റെ ഉടമസ്ഥന്‍ അഡ്വ.രാജേഷ് പല്ലാട്ട് യാദൃശ്ചികമായി ക്ഷേത്രം ഭാരവാഹികളെ ഫോണ്‍ വിളിക്കുകയായിരുന്നു.

ആനയെ എഴുന്നള്ളിക്കുന്നതിനുള്ള തടസ്സമായി തങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ ഭാരവാഹികള്‍ പറഞ്ഞയുടന്‍ നാളെ ഭഗവാന്റെ തിടമ്ബേറ്റാന്‍ ബ്രഹ്മദത്തന്‍ അവിടെ എത്തിയിരിക്കുമെന്നായിരുന്നു മറുപടി. ഇന്നലെ രാവിലെ ഒമ്ബതുമണിയോടെ ബ്രഹ്മദത്തനെത്തി ശീവേലി എഴുന്നള്ളത്തിന് അയ്യപ്പസ്വാമിയുടെ തിടമ്ബേറ്റി. പയപ്പാര്‍ ക്ഷേത്രോത്സവ നാളുകളില്‍ ഇങ്ങനെ ആനയെ വേണ്ടെന്ന് വച്ചിട്ടും യഥാസമയം ആനയെത്തിയ രണ്ടാമത്തെ സംഭവമാണിത്.

Related Topics

Share this story