Times Kerala

20,000 രൂ​പ വി​ല​യു​ള്ള ഫോ​ൺ 10,000ന്, ഇടുക്കിയിൽ വ്യാപാരികളിൽ നിന്നും തട്ടിയത് 50 ലക്ഷം; തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി

 
20,000 രൂ​പ വി​ല​യു​ള്ള ഫോ​ൺ 10,000ന്, ഇടുക്കിയിൽ വ്യാപാരികളിൽ നിന്നും തട്ടിയത് 50 ലക്ഷം; തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി

ക​ട്ട​പ്പ​ന: ഇടുക്കിയിൽ പ​കു​തി വി​ല​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വൻ തട്ടിപ്പ്. വ്യാ​പാ​രി​ക​ളി​ൽ​ നിന്നായി 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാണ് പരാതി.കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി പീ​റ്റ​ര്‍ നൈനാനാണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ റ​സ​ല്‍ ഫ്രാ​ന്‍സി​സി​നെ​തി​രെ ക​ട്ട​പ്പ​ന പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. 20,000 രൂ​പ വി​ല​യു​ള്ള ഫോ​ൺ 10,000ന് ​ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു റാസൽ നൽകിയ വാഗ്ദാനം. ഇതനുസരിച്ചു വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​യാ​യ പീ​റ്റ​ര്‍ ആ​വ​ശ്യ​ക്കാ​രാ​യ മൊ​ബൈ​ൽ വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് മു​ന്‍കൂ​റാ​യി പ​ണം വാ​ങ്ങി​യ​ശേ​ഷം, ഈ ​തു​ക റ​സ​ലി​ന് കൈ​മാ​റു​ക​യും പി​ന്നീ​ട് മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ത്തി​ച്ചു​ന​ല്‍കു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. കച്ചവടത്തിന്റെ തുടക്കത്തിൽ ഇ​ട​പാ​ടു​ക​ള്‍ കൃ​ത്യ​മാ​യി തന്നെ നടന്നിരുന്നു. എന്നാൽ പിന്നീട റ​സ​ല്‍ പീറ്ററിൽ നിന്നും പ​ണം പ​ല​പ്പോ​ഴാ​യി കൈ​പ്പ​റ്റി​യെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എത്തിച്ചു നല്കിയിരുന്നില്ലെന്നാണ് പരാതി. പ​ല​ത​വ​ണ​യാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ്യാ​പാ​രി​ക​ളി​ല്‍നി​ന്ന്​ ഇ​രു​വ​രും കൈ​പ്പ​റ്റി​യ​ത്. ഇ​ട​പാ​ടു​ക​ളി​ല്‍ വീ​ഴ്​​ച​യു​ണ്ടാ​യ​തോ​ടെ വ്യാ​പാ​രി​ക​ള്‍ പീ​റ്റ​റി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. റ​സ​ല്‍ ന​ല്‍കി​യ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പീ​റ്റ​ര്‍ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. പീറ്റർ നൽകിയ പ​രാ​തി​യി​ല്‍ ക​ട്ട​പ്പ​ന സി.​ഐ. വി​ശാ​ല്‍ ജോ​ണ്‍സന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Related Topics

Share this story