Times Kerala

സൈബർ ആക്രമണങ്ങൾക്ക് കിടിലം മറുപടി, ബിക്കിനി ധരിച്ച ചിത്രങ്ങൾ പങ്കുവച്ച് നടി രാജിനി ചാണ്ടി

 
സൈബർ ആക്രമണങ്ങൾക്ക് കിടിലം മറുപടി, ബിക്കിനി ധരിച്ച ചിത്രങ്ങൾ പങ്കുവച്ച് നടി രാജിനി ചാണ്ടി

നടി രാജിനി ചാണ്ടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, രൂക്ഷഭാഷയിലുള്ള വിമർശനങ്ങളും ചിത്രത്തിന് നേരെ ഉണ്ടായി. എന്നാല്‍ 60 വയസ് കഴിഞ്ഞപ്പോഴല്ല പണ്ടേ താന്‍ സ്വിം സ്യൂട്ടും ബിക്കിനിയും ഒക്കെ ധരിച്ച സീന്‍ വിട്ടതാണെന്ന് വ്യക്തമാക്കി സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സ്വിംസ്യൂട്ടിലുള്ള പഴയ ചിത്രങ്ങള്‍ രാജിനി പങ്കുവെച്ചു. 1970 മുതല്‍ ഈ വേഷങ്ങള്‍ ധരിച്ചിരുന്ന ആളാണ് താന്‍. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നു പറയുന്നത് ചട്ടയും മുണ്ടുമാണ് എന്നാണ് രജനി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ തന്നെ കാണുന്നത് അറുപത് വയസ് കഴിഞ്ഞ് ചട്ടയും മുണ്ടും ധരിച്ച് സിനിമയിലേക്ക് വന്ന ആന്റി എന്ന നിലയിലാണ്. എന്നാല്‍ 1970ല്‍ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവിനൊപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും പോയിരുന്നു. അവിടുത്തെ ലൈഫ്‌സ്‌റ്റൈല്‍ അനുസരിച്ച് വേഷം ധരിച്ചിരുന്നതായും രജനി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Related Topics

Share this story