Times Kerala

‘1000’ കാമുകിമാർ; വീട്ടിൽ നിന്ന് കണ്ടെത്തിയത് 69,000 ഗർഭനിരോധന ഉറകൾ; ലൈംഗിക പീഡനക്കേസിൽ കൾട്ട് നേതാവിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ചു കോടതി

 
‘1000’ കാമുകിമാർ; വീട്ടിൽ നിന്ന് കണ്ടെത്തിയത് 69,000 ഗർഭനിരോധന ഉറകൾ; ലൈംഗിക പീഡനക്കേസിൽ കൾട്ട് നേതാവിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ചു കോടതി

ലൈംഗിക പീഡനക്കേസിൽ കൾട്ട് നേതാവിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. തുർക്കി കോടതിയാണ് മുസ്ലിം കൾട്ട് നേതാവായ അദ്‌നാൻ ഒക്തർക്ക് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആയിരത്തോളം സ്ത്രീകളെ തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനങ്ങൾക്കിരയാക്കിയതിനാണ് കഠിന ശിക്ഷ കോടതി വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് 2018ലാണ് ഇയാൾ അറസ്റ്റിലാകുന്നത്.

അർധനഗ്ന വേഷത്തിൽ ഇയാൾക്കൊപ്പം നൃത്തം ചെയ്ത് സ്ഥിരമായി ടെലിവിഷൻ സ്റ്റുഡിയോയിൽ എത്തിയിരുന്ന സ്ത്രീകളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തതിരുന്നത്. പ്രത്യേക വിഭാഗമായി ജീവിച്ചിരുന്ന ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ തുർക്കി പൊലീസ് 69,000 ഗർഭനിരോധന ഉറകളാണ് കണ്ടെത്തിയത്. വിശദമായ പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ശേഷം ഇയാളെയും 200 ഓളം അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.അതേസമയം,  ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്നേഹം കൂടുതലാണെന്നുമായിരുന്നു ഇയാൾ കോടതിക്ക് മുൻപാകെ നൽകിയ മൊഴി.  1990 കളിലാണ് അദ്‌നാൻ ഒക്തർ ആദ്യമായി വാർത്തകളിൽ നിറയുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ഒരു സംഘത്തിന്റെ നേതാവായിട്ടാണ് ഇയാൾ അറിയപ്പെട്ടത്. ഇത്തരം ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ഒരു ടെലിവിഷനും ഇയാൾ നടത്തി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ തുർക്കി പണ്ഡിതൻ ഫത്ഹുല്ല ഗുലനുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അദ്‌നാൻ ഒക്തർ ഇത് നിഷേധിച്ചിരുന്നു. ഒക്തർ ഹാറൂൻ യഹ്‌യ എന്ന പേരിൽ ‘ദി അറ്റ്‌ലസ് ഓഫ് ക്രിയേഷൻ’ എന്ന ഗ്രന്ഥവും ഇയാൾ രചിച്ചിട്ടുണ്ട്.

Related Topics

Share this story