ചെമ്പരത്തി സീരിയലിലെ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്ന പ്രബിൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോളിതാ തന്റെ പ്രണയിനിയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. അതേസമയം തരാം പങ്കുവച്ച പ്രണയിനിയുടെ ചിത്രം കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. തന്റെ കാമുകിയുടെ ചെറുപ്പത്തിലെ ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ഇതാണ് ആരാധകരെ അമ്പരപ്പിച്ചത്.
പ്രബിന്റെ കുറിപ്പ് ഇങ്ങനെ…
ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ.😊. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ 😊 എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ് ചെയ്തു എന്ന് മാത്രം 🥰എന്താണെന്നോ എങ്ങനെയായാണെന്നോ എന്ന ചോദ്യത്തിനേക്കാൾ ഞാൻ പ്രാധാന്യം കൊടുകേണ്ടത് എനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല 😅പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും….. നാളെ PBN എന്നൊരു ആക്ടർ വളരുന്തോറും ചേർത്തുപിടിക്കുന്നവരിൽ ഒരു മുഖ്യപങ്കു ഇവരുടേത് കൂടിയായിരിക്കും അതെനിക്കുറപ്പാണ് 😊 എന്റെ ജീവിതത്തില്ലേ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും..എല്ലാം എനിക്ക് ദൈവതുല്യമാണ്. 🙏എന്റെ ജീവിതത്തില്ലേ സന്തോഷങ്ങൾക്കും പ്രചോദനങ്ങൾക്കും കാരണക്കാരായവരിൽ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ് 😊🙏അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയൻമാരുടെയും പെങ്ങമ്മാരുടെയും………….😊 നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം..🙏🙏🥰
എന്ന് സ്നേഹപൂർവ്വം
#PBN
View this post on Instagram