Times Kerala

യുപിഎല്ലിന് മികച്ച പേറ്റന്റ് പോര്‍ട്ട്‌ഫോളിയോയ്ക്കുള്ള സിഐഐയുടെ വ്യവസായിക ഐപി അവാര്‍ഡ്

 
യുപിഎല്ലിന് മികച്ച പേറ്റന്റ് പോര്‍ട്ട്‌ഫോളിയോയ്ക്കുള്ള  സിഐഐയുടെ വ്യവസായിക ഐപി അവാര്‍ഡ്

കൊച്ചി: സുസ്ഥിര കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആഗോള ദാതാക്കളായ യുപിഎല്‍ ലിമിറ്റഡ് ആറാമത് സിഐഐ വ്യവസായിക ബൗദ്ധിക സ്വത്തവകാശ അവാര്‍ഡ് കരസ്ഥമാക്കി. ബിസിനസ്, സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി ഐപി ഉല്‍പ്പാദനവും സംരക്ഷണവും സ്വീകരിച്ച സംരംഭങ്ങളെ അംഗീകരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ളതാണ് അവാര്‍ഡ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ എപ്പോഴും നടത്തികൊടുക്കുകയും സാക്ഷാല്‍ക്കരിക്കുന്നതിലും യുപിഎല്‍ ശ്രദ്ധിക്കുന്നു.

മികച്ച പേറ്റന്റ് പോര്‍ട്ട്‌ഫോലിയോ അവാര്‍ഡാണ് യുപിഎല്‍ കരസ്ഥമാക്കിയത്. ഫാര്‍മ/ലൈഫ്‌സയന്‍സസ് മേഖലയിലെ ഗവേഷണത്തിനും നവീകരണത്തിനുമാണ് ബഹുമതി. സെബ എന്ന ഉല്‍പ്പന്നവും ആദര്‍ശ് ഫാം സര്‍വീസും മികച്ച ഉദാഹരണങ്ങള്‍.

സിഐഐ ഇന്റര്‍നാഷണലിന്റെ വെര്‍ച്ച്വല്‍ കോണ്‍ഫറന്‍സില്‍ ഡോ. വിശാല്‍ സോദ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതും പുനഃസ്ഥാപിക്കാവുന്നതും ഉള്‍പ്പെടെയുള്ള സുസ്ഥിര വികസനത്തിലാണ് യുപിഎല്ലിന്റെ ശ്രദ്ധയെന്നും ഇവയെല്ലാം കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെയാണ് കാണിക്കുന്നതെന്നും ഇത് ലോകമെമ്പാടുമുള്ള പുതിയ കാര്‍ഷിക കാലഘട്ടത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുവെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും നിരന്തമായ നവീകരണവും ശ്രദ്ധയും ഒട്ടേറേ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് സഹായമായെന്നും യുപിഎല്ലിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന 1500ഓളം പേറ്റന്റുകളുണ്ടെന്നും അദേഹം പറഞ്ഞു.

Related Topics

Share this story