Times Kerala

‘ജല്ലിക്കട്ട്’ സിനിമയുടെ ഓസ്‌കര്‍ എന്‍ട്രി വ്യക്തിപരമായി അത്ര ആഘോഷിച്ചിട്ടില്ല..; സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

 
‘ജല്ലിക്കട്ട്’ സിനിമയുടെ ഓസ്‌കര്‍ എന്‍ട്രി വ്യക്തിപരമായി അത്ര ആഘോഷിച്ചിട്ടില്ല..; സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

‘ജല്ലിക്കട്ട്’ സിനിമയുടെ ഓസ്‌കര്‍ എന്‍ട്രി വ്യക്തിപരമായി അത്ര ആഘോഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മനഃപൂര്‍വ്വം ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ആളാണ് താന്‍, അതിനാല്‍ ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല എന്നാണ് സംവിധായകന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്.

ജല്ലിക്കട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അത്. രാജ്യം അതിനെ പ്രതിനിധീകരിക്കാന്‍ ഈ സിനിമ ഉപയോഗിക്കുന്നു എന്നു പറയുന്നത് എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ താന്‍ അത്ര ആഘോഷിച്ചില്ലെന്ന് ലിജോ പറഞ്ഞു.

Related Topics

Share this story