Times Kerala

ക്രൈം ത്രില്ലറില്‍ ചിത്രവുമായി ഇന്ദ്രന്‍സ്.!

 
ക്രൈം ത്രില്ലറില്‍ ചിത്രവുമായി ഇന്ദ്രന്‍സ്.!

സംവിധായകന്‍ വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിത്തിന്‍ സെക്കന്‍സ്’. ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിങ് പുനലൂരില്‍ പുരോഗമിക്കുകയാണ്.

ഒരു ഒരു നിഷ്‌ക്കളങ്ങനായ വ്യക്തിയെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷവും അതിന് അനുസരിച്ചാണ്. ആറ് പേരാണ് കഥയില്‍ പ്രധാനമായുള്ളത്. ഇന്ദ്രന്‍സിനെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വിജേഷ് പറഞ്ഞു.

Related Topics

Share this story