Times Kerala

ക്ഷേത്രത്തിലെത്തുന്ന ഭക്തരെ അനുഗ്രഹിച്ച്‌ ഒരു നായ

 
ക്ഷേത്രത്തിലെത്തുന്ന ഭക്തരെ അനുഗ്രഹിച്ച്‌ ഒരു നായ

മഹാരാഷ്ട്ര:ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ക്ക് ഷേക്ക് ഹാന്‍ഡും തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചും ഒരു നായ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സിദ്ധിവിനായക് ക്ഷേത്രത്തില്‍ നിന്നുള്ള ഈ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്ഷേത്രത്തിന് പുറത്തേക്കുള്ള വാതിലിന് സമീപത്തെ തിട്ടയില്‍ അക്ഷമനായി ഇരിക്കുന്ന നായയാണ് ദൃശ്യങ്ങളില്‍. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ആളുകള്‍ ഇതിന് നേരെ കൈകള്‍ നീട്ടുമ്ബോള്‍ അതും കൈകള്‍ നീട്ടി ഷേക്ക്ഹാന്‍ഡ് നല്‍കുന്നു. തന്‍റെ മുന്നില്‍ തല കുമ്ബിട്ട ഒരാളുടെ തലയില്‍ കൈവച്ച്‌ ‘അനുഗ്രഹിക്കുകയും’ ചെയ്യുന്നുണ്ട്. ആ പ്രദേശത്ത് തന്നെയുള്ള ഒരു തെരുവ് നായയാണിതെന്നാണ് വിവരം.

Related Topics

Share this story