Times Kerala

തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

 
തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

ചെന്നൈ: തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഇവിടങ്ങളിൽ ജനുവരി 14 വരെ മഴ തുടരുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്‌. അതിരാമപട്ടണം, അരിയാളൂർ, നാഗപട്ടണം, കാരയ്‌ക്കൽ എന്നിവിടങ്ങളിലാണ്‌ മഴ തുടരുന്നത്‌. തിരുനെൽവേലി, തൂത്തുക്കുടി, വിരുദ്‌നഗര്‍, രാമനാഥപുരം എന്നീ ജില്ലകളിൽ ചൊവ്വാഴ്‌ച്ച കനത്ത മഴ പെയ്യുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Topics

Share this story