Times Kerala

റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്‌റ്റർ സിനിമയുടെ ക്‌ളൈമാക്‌സ് ഇന്റർനെറ്റിൽ

 
റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്‌റ്റർ സിനിമയുടെ ക്‌ളൈമാക്‌സ് ഇന്റർനെറ്റിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ , ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന മാസ്‌റ്റർ. ചിത്രം നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്‌ളൈമാക്‌സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. വിതരണക്കാർക്ക് വേണ്ടി നടത്തിയ പ്രത്യേക ഷോയ്‌ക്ക് ഇടയിലാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് അധികൃതരുടെ നിഗമനം. വിതരണ കമ്പനിയിലെ ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിസന്ധികളെ മറികടന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് സിനിമ ചോർന്ന വിവരം വെളിപ്പെടുത്തിയത്. ഒന്നര വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നും തിയേറ്ററിൽ പ്രദർശനം ആരംഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും സംവിധായകൻ അഭ്യർഥിച്ചു.

Related Topics

Share this story