Times Kerala

വിജയ്‌ സേതുപതിയും കത്രീന കൈഫും ബോളിവുഡിൽ ഒന്നിക്കുന്നു.!!

 
വിജയ്‌ സേതുപതിയും കത്രീന കൈഫും ബോളിവുഡിൽ ഒന്നിക്കുന്നു.!!

ടൈഗര്‍ സിന്ദാ ഹെ, ധൂം3 ചിത്രങ്ങൾക്ക് ശേഷം കത്രീന കൈഫിനെ വീണ്ടും തിരശ്ശീലയിൽ കാണാമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു രോഹിത് ഷെട്ടിയുടെ സൂര്യവൻശി. എന്നാൽ രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനെ തുടർന്ന് റിലീസ് നീട്ടിവെച്ചതോടെ 2020ൽ സൂര്യവൻശി പ്രദർശനത്തിനെത്തിയില്ല. എന്നാൽ ഇപ്പോൾ കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. മക്കൾ സെൽവൻ വിജയ്‌ സേതുപതിയാണ് പുതിയ സിനിമയിൽ കത്രീനക്കൊപ്പം അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . ആയുഷ്‌മാൻ ഖുറാന നായകനായ അന്ധാദൂന്‍ സിനിമയുടെ സംവിധായകൻ ശ്രീറാം രാഘവൻ ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ശ്രീറാമിന്‍റെ പുതിയ ചിത്രത്തില്‍ വിജയ് സേതുപതി കേന്ദ്രകഥാപാത്രമാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മക്കൾ സെൽവനൊപ്പം സ്‌ക്രീൻ പങ്കിടുന്നത് ബോളിവുഡിന്‍റെ സ്വപ്‌നസുന്ദരി കത്രീനയാണെന്ന വാർത്ത ആരാധകരെയും ആവേശത്തിലാക്കുന്നുണ്ട്.അതേസമയം, പ്രമുഖ മലയാളി സംവിധായകൻ സന്തോഷ് ശിവന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം മുംബൈകറിലും വിജയ് സേതുപതി ഭാഗമാകുന്നുണ്ട്.

Related Topics

Share this story