Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ കേരളത്തിലേക്ക്, കണ്ണൂരിലും മാവോവാദി സാന്നിധ്യ ജില്ലകളിലും പ്രത്യേക ശ്രദ്ധ -ടീക്കാറാം മീണ

 
നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ കേരളത്തിലേക്ക്, കണ്ണൂരിലും മാവോവാദി സാന്നിധ്യ ജില്ലകളിലും പ്രത്യേക ശ്രദ്ധ -ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ കേരളത്തിലേക്ക്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ സുരക്ഷ ശക്തമാക്കും. ജനങ്ങൾ, ജനപ്രതിനിധികൾ അടക്കമുള്ളവരിൽ നിന്ന് പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 21ാം തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രത്യേക സംഘം സംസ്ഥാനത്തെത്തുന്നത്. രാഷ്ട്രീയ പാർട്ടികളുമായി ഇവർ പ്രത്യേക ചർച്ചകൾ നടത്തും. 21ന് തിരുവനന്തപുരത്തും 22ന് എറണാകുളത്തും കണ്ണൂരും ആണ് പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. നിയമസഭ തെരഞ്ഞെടുപ്പിലും 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളെ അറിയിച്ചു.

Related Topics

Share this story