Times Kerala

ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു

 
ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബുലന്ദ്‌ശഹറിലാണ് സംഭവം. വ്യാജമദ്യം കഴിച്ച ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ മദ്യഷോപ്പുകളിൽ പരിശോധന തുടങ്ങിയതായും ഒരാൾ പുറത്തുനിന്നും മദ്യം കൊണ്ടുവന്നതായി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച രാത്രി നിരവധി പേർ മദ്യം കഴിക്കുകയും നാല് പേർ മരിക്കുകയും ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരാൾ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംഭവത്തിൽ സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Related Topics

Share this story