Times Kerala

150 വർഷങ്ങൾകൊണ്ട് പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം.!

 
150 വർഷങ്ങൾകൊണ്ട് പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം.!

ശാസ്ത്രവും സാങ്കേതിക വിദ്യകളും മുട്ടുകുത്തിയ, അന്യഗ്രഹ ജീവികൾ നിർമ്മിച്ചതാകാമെന്നു പോലും അനുമാനിക്കപ്പെടുന്ന എല്ലോറ ഗുഹകളിലെ കൈലാസ നാഥര്‍ ക്ഷേത്രം. മഹാരാഷ്ട്രയിലെ ഔറംഗാബാദിനു സമീപമാണ് എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായ ഇവിടം ശില്പകലയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമായി അറിയപ്പെടുന്നു.150 വർഷങ്ങൾകൊണ്ട് പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം.!

നൂറോളം ഗുഹകളുള്ള എല്ലോറയിൽ 34 ഗുഹകളിൽ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. 34 ഗുഹകളില്‍ ആദ്യ 12 എണ്ണം ബുദ്ധ ക്ഷേത്രങ്ങളും പിന്നീടുള്ള 17 ഗുഹകള്‍ ഹിന്ദു ക്ഷേത്രങ്ങളും ബാക്കിയുള്ള അ‍ഞ്ച് ഗുഹകള്‍ ജൈന ക്ഷേത്രങ്ങളുമായാണ് അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ട് വരെ നീണ്ടുനിന്ന കാലത്തിനിടയിലാണ് ഈ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടത്.

എല്ലോറയിലെ 16-ാം നമ്പറായി അടയാളപ്പെടുത്തിയിരിക്കുന്ന കൈലാസനാഥ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും മഹത്തരമായ നിര്‍മ്മിതി. 31.61 മീറ്റർ നീളം, 46.92 മീറ്റർ വീതിയിൽ പിരമിഡ് മാതൃകയിൽ മൂന്ന് നിലകളായിട്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. എല്ലോറയിലെ ചാരനന്ദ്രി ഹില്‍സിലെ ഒറ്റക്കല്ലിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിനെ ലോകപ്രശസ്തമാക്കുന്നത്. കാഴ്ചയില്‍ മാത്രമല്ല, നിര്‍മ്മാണ രീതികളിലും പ്രത്യേകതകളേറെ.

സാധാരണ ഗതിയില്‍ തറക്കല്ലിട്ടു തുടങ്ങുന്ന നിർമ്മാണ രീതികളിൽനിന്നു വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് മേൽക്കൂരയിലുള്ള ‘ശിക്കാര’ എന്ന ഭാഗം നിര്‍മ്മിച്ചു കൊണ്ടായിരുന്നു. മുകളിൽ നിന്ന് താഴേക്ക് പാറ തുരന്നു നിർമ്മിച്ച അത്ഭുതാവഹമായ മനുഷ്യ നിർമ്മിതി. ദൈവങ്ങള്‍ അധിവസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന കൈലാസ പര്‍വ്വതത്തിന്‍റെ രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തെ ഏ‌റ്റവും പഴക്കം ചെന്ന കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രമെന്നും കൈലാസ നാഥർ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിൻറെ നിർമ്മാണ സമയത്ത് ഏകദേശം 400 ടണ്ണിലധികം കല്ലുകളാണ് ഇവിടെ നിന്നും നീക്കം ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാൽ ഇതെങ്ങനെ പ്രാവർത്തികമാക്കി എന്നത് ഇന്നും ശാസ്ത്രത്തിന് അജ്ഞാതമാണ്.150 വർഷങ്ങൾകൊണ്ട് പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം.!

ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ ഏഴായിരത്തിലധികം പണിക്കാരുടെ 150 ല്‍ അധികം വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം വേണ്ടിവന്നിരിക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും തുടര്‍ച്ചയായി 16 മണിക്കൂറുകൾ വരെ അവർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. വൈദ്യുതിയുടെ അഭാവത്തിൽ രാത്രിയിൽ വെളിച്ചം കാണുവാനായി കണ്ണാടിയുടെ പ്രതിഫലനം ഉപയോഗിച്ചിരുന്നുവത്രെ.

എന്നിരുന്നാലും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ മനുഷ്യര്‍ക്ക് ഇങ്ങനെയൊനു നിര്‍മ്മാണം അസാധ്യമായിരുന്നു എന്നു വിശ്വസിക്കുന്നവരും ഏറെയാണ്. ബഹിരാകാശ ജീവികളോ അല്ലെങ്കില്‍ അന്യഗ്രഹത്തില്‍ നിന്നുള്ളവരോ നിർമ്മിച്ചതായിരിക്കാം എന്നാണ് മറ്റൊരു വിശ്വാസം.

Related Topics

Share this story