Times Kerala

ബാഴ്‌സലോണയിലെ പണിതീരാത്ത പള്ളി.!

 
ബാഴ്‌സലോണയിലെ പണിതീരാത്ത പള്ളി.!

1882 ൽ ആരംഭിച്ച് ഇപ്പോഴും നിർമ്മാണം തുടർന്നുകൊണ്ടിരിക്കുകയാണ് ബാഴ്‌സലോണയിലെ സഗ്രാദാ ഫമില്യ എന്ന ദേവാലയം. സഗ്രദാ ഫമില്യ എന്നാൽ തിരുകുടുംബ ദേവാലയം എന്നാണർത്ഥം. പത്തൊൻപതാം നൂറ്റാണ്ടില്‍ ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ നിര്‍ത്തിവെക്കപ്പെട്ട ഇതിന്റെ നിര്‍മ്മാണം ഇപ്പോഴും തുടരുകയാണ്. യുനെസ്‌കൊ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി തിരഞ്ഞെടുത്ത ഈ ദേവാലയം 2010-ല്‍ പോപ്പ് ബെനഡിക്ട് പതിനാലാമന്‍ മൈനര്‍ ബസലിക്കയായി പ്രഖ്യാപിച്ചു.കാറ്റാലന്‍ ആധുനികതയുടെ വക്താവായി അറിയപ്പെടുന്ന സ്പാനിഷ് വാസ്തുശില്‍പിയായ ആൻ്റണി ഗോഡിയാണ് ഈ നിർമ്മിതി രൂപകല്പന ചെയ്‌തത്‌. ആദ്യകാലങ്ങളില്‍ നിയോഗോഥിക്, ഓറിയെന്റല്‍ ആശയങ്ങളോട് താല്പര്യം കാണിച്ച ഈ ശില്പി 19-ാം ശതകത്തിന്റെ അവസാനത്തോടെ സ്വന്തമായൊരു ശൈലി രൂപീകരിച്ചു. ഗോഡിയുടെ ആശയങ്ങള്‍ക്ക് പ്രചോദനമായത് പ്രകൃതി തന്നെയായിരുന്നു .ഇന്നത്തെപോലെ വിശദമായ പ്ലാനുകള്‍ ഒന്നും അദ്ദേഹം തയ്യാറാക്കിയിരുന്നില്ല. ബാഴ്‌സലോണയിലെ പണിതീരാത്ത പള്ളി.!മനസ്സിലുദിക്കുന്ന രൂപങ്ങള്‍ക്ക് ശില്പ മാതൃക ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. സ്‌പെയിനിലെ ബാഴ്‌സലോണ നഗരവും -പ്രാന്ത പ്രദേശങ്ങളുമായിരുന്നു ഗോഡിയുടെ പ്രവര്‍ത്തന മേഖല. യുനെസ്‌കൊ ലോക പ്രൈത്യക പദവി നല്‍കിയ അദ്ദേഹത്തിന്റെ ഏഴു നിര്‍മിതികളും അവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.സഗ്രദാ ഫാമില്യയുടെ രൂപകൽപ്പനയിൽ ഗോഡിക്ക് പ്രചോദനമായത് മഴക്കാടുകളായിരുന്നു. 1926 ൽ ഗോഡിയുടെ മരണസമയത്ത് ഏകദേശം 25 ശതമാനത്തോളം നിർമ്മാണം പൂർത്തിയായിരുന്നു. ബാഴ്‌സലോണയിലെ പണിതീരാത്ത പള്ളി.!മരണശേഷവും തുടർന്ന നിർമ്മാണം 1936 ലെ സ്പാനിഷ് സിവിൽ വാർ വരെ നീണ്ടു. ഇതിനെത്തുടർന്ന് കാറ്റാലൻ അരാജകവാദികൾ പള്ളിയുടെ പല ഭാഗങ്ങളും നശിപ്പിക്കുകയുണ്ടായി. കലാപത്തിൽ ഭാഗികമായി കത്തിനശിച്ച ഗോഡിയുടെ പ്ലാനുകളുടെ പല ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പുതിയ വാസ്തുശില്പികൾ ചേർന്ന് 1940 ഓടെ വീണ്ടും നിർമ്മാണം തുടങ്ങിവെച്ചു. 2015 ഓടെ 70 ശതമാനം നിർമ്മാണം പൂർത്തിയായി. ഗോഡിയുടെ രൂപകൽപ്പന പൂർണ്ണരൂപം പ്രാപിക്കുന്നത് കാണാൻ ഇനിയും കാത്തിരിക്കേണ്ടിവരും. 2030 ൽ ഇതിനു സാധിക്കുമെന്നാണ് അനുമാനം.

Related Topics

Share this story