Times Kerala

മരിച്ചെന്ന വ്യാജവാർത്ത പിൻവലിച്ചതിനു പിന്നാലെ നടി കുഴഞ്ഞുവീണു മരിച്ചു; അരങ്ങൊഴിഞ്ഞത് ജയിംസ് ബോണ്ട് ചിത്രമായ ‘എ വ്യൂ ടു എ കിൽ’ താരം ടാനിയ റോബർട്ട്

 
മരിച്ചെന്ന വ്യാജവാർത്ത പിൻവലിച്ചതിനു പിന്നാലെ നടി കുഴഞ്ഞുവീണു മരിച്ചു; അരങ്ങൊഴിഞ്ഞത് ജയിംസ് ബോണ്ട് ചിത്രമായ ‘എ വ്യൂ ടു എ കിൽ’ താരം ടാനിയ റോബർട്ട്

ഹോളിവുഡ് നടി ടാനിയ റോബർട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ജയിംസ് ബോണ്ട് ചിത്രമായ ‘എ വ്യൂ ടു എ കിൽ’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ താരമാണ് ടാനിയ. ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ നടി മരിച്ചുവെന്ന രീതിയിൽ വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.ടാനിയ മരിച്ചുവെന്ന് ആശുപത്രി അധികൃതർ ഞായറാഴ്ച പങ്കാളിയായ ലാൻസ് ഓബ്രിയനെ അറിയിച്ചതായി നടിയുടെ ഔദ്യോഗിക വക്താവ് മൈക്ക് പിങ്ങൽ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ടാനിയ മരിച്ചിട്ടില്ലെന്നും, ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ ലാൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൈക്ക് തന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.ഡിസംബർ 24 ന് ഹോളിവുഡ് ഹിൽസ് ഹോമിന് സമീപം നടക്കുന്നതിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ലോസ് ഏഞ്ചൽസിലെ സിദാർസിനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. മോഡലായ ടാനിയ 1975 ലാണ് സിനിമയിലേക്ക് എത്തിയത്.

Related Topics

Share this story