Times Kerala

പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തോതില്‍ വോട്ടുചോര്‍ന്നുവെന്നും ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും ഒടുവില്‍ സിപിഎം സമ്മതിച്ചു

 
പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തോതില്‍ വോട്ടുചോര്‍ന്നുവെന്നും ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും ഒടുവില്‍ സിപിഎം സമ്മതിച്ചു

ഡല്‍ഹി : പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തോതില്‍ വോട്ടുചോര്‍ന്നുവെന്നും ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും ഒടുവില്‍ സിപിഎം സമ്മതിച്ചു . ആവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സിപിഎം സംസ്ഥാനസമിതി പരിശോധിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം സിപിഎം പിബിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രനേതൃത്വത്തെ പഴിക്കുകയാണ് സിപിഎം കേരളഘടകം ചെയ്തത് . കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചെന്ന് പിബിയില്‍ കേരളം നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി

Related Topics

Share this story