Times Kerala

മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 10 വര്‍ഷം കഠിന തടവ്

 
മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 10 വര്‍ഷം കഠിന തടവ്

പാല്‍ഘാര്‍: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ മകളെ പീഡിപ്പിച്ചതിന് അച്ഛനെ 10 വർഷം തടവിന് ശിക്ഷക്ക് വിധിച്ചു കോടതി. തലസാരി സ്വദേശിയായ 43 കാരനെയാണ് കോടതി ശിക്ഷിച്ചത്. പാല്‍ഘാര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് എസ് ഗുല്‍ഹാനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷക്കൊപ്പം 5000 രൂപ പിഴയും ഇയാള്‍ അടക്കണം. ഇരയുടെ രണ്ടാനച്ഛനാണ് പ്രതി. അമ്മയോടും രണ്ട് സഹോദരങ്ങളോടും ഒപ്പം തലസാരി ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. പീഡനത്തിനിരയായ പെൺകുട്ടി 2017 ഓഗസ്റ്റിലാണ് രണ്ടാനച്ഛനെതിരെ പരാതി നൽകിയത്.

Related Topics

Share this story