Times Kerala

പി ജെ ജോ​സ​ഫ് വി​ഭാ​ഗത്തിന്റെ പിന്തുണയിൽ മു​ട്ടാ​റി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം

 
പി ജെ ജോ​സ​ഫ് വി​ഭാ​ഗത്തിന്റെ പിന്തുണയിൽ  മു​ട്ടാ​റി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ​പി​ടി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാണ് എൽഡിഎഫിന് അധികാരം ലഭിച്ചത്. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ലി​നി ജോ​സ​ഫ്, ഏ​ഥ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ മു​ന്ന​ണി മാ​റി എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ൽ​ഡി​എ​ഫി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി മെ​ർ​ലി​ൻ ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തി.

മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഏ​ഴും, എ​ൽ​ഡി​എ​ഫി​ന് ആ​റും, ബി​ജെ​പി​ക്ക് ര​ണ്ടും അം​ഗ​ങ്ങ​ലാണുള്ള​ത്. ഇ​തിലെ ര​ണ്ടു യു​ഡി​എ​ഫ് അംഗങ്ങളാണ്​ കൂ​റു​മാ​റി​യ​ത്.

Related Topics

Share this story