Times Kerala

ഇനി ഒരു മഹാമാരി കൂടി വരണമെന്നാണോ പറയുന്നത്? ഹോളിവുഡ് നടിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം

 
ഇനി ഒരു മഹാമാരി കൂടി വരണമെന്നാണോ പറയുന്നത്? ഹോളിവുഡ് നടിയുടെ പോസ്റ്റിനെതിരെ  പ്രതിഷേധം

ഹോളിവുഡ് താരം ജെന്നിഫര്‍ ആനിസ്റ്റണ്‍ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് താരം മരം കൊണ്ട് തയ്യാറാക്കിയ ഒരു ലോക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുന്നത്. ‘നമ്മുടെ ആദ്യത്തെ പാന്‍ഡെമിക് 2020’ എന്നായിരുന്നു ലോക്കറ്റില്‍ കുറിച്ചിരുന്നത്. ഈ വരികളാണ് താരത്തെ കുഴപ്പത്തിലാക്കിയത്.

കൊറോണയെ തുടര്‍ന്ന് ലോകം മുഴുവന്‍ ഇപ്പോഴും ഭീതിയില്‍ നില്‍ക്കുമ്പോള്‍ അനൗചിത്യപരമായ രീതിയിലാണ് ജെന്നിഫര്‍ ഈ ലോക്കറ്റിന്റെ ചിത്രം പങ്കുവെച്ചതെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇനിയൊരു മഹാമാരി കൂടി വരേണ്ടതുണ്ടെന്നാണോ ജെന്നിഫര്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും മഹാമാരിയില്‍ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്തതിന്റെ മാനസികാവസ്ഥയാണ് പോസ്റ്റില്‍ കാണുന്നതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത് . മഹാമാരി മൂലം ജീവന്‍ നഷ്ടമായവരും ഉറ്റവരെ കാണാതിരിക്കുന്നവരും ജോലി നഷ്ടമായവരുമൊക്കെയുള്ള ഈ കാലത്ത് മഹാമാരിയെ ആസ്വദിക്കുന്ന രീതിയില്‍ പോസ്റ്റ് പങ്കുവെക്കുകയാണ് ജെന്നിഫര്‍ ചെയ്തതെന്നും ചില കമന്റുകളില്‍ പറയുന്നു.

Related Topics

Share this story